Breaking News

പരപ്പ തളീ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം : കാഴ്ച സമർപ്പണം നാളെ

പരപ്പ : തളീ ക്ഷേത്രത്തിൽ വിഷു ദിനത്തിൽ തുടങ്ങിയ ഉത്സവത്തിൻ്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച കാഴ്ച സമർപ്പണം നടക്കും. 

കാർഷിക വിഭവങ്ങളും അരിയും മറ്റ് കാഴ്ചവസ്തുക്കളുമായി വൈകുന്നേരം 4.30 ന് അയ്യപ്പഭജനമഠത്തിൽ നിന്നും കാഴ്ച സമർപ്പണ ഘോഷയാത്ര തുടങ്ങും.  കനകപ്പള്ളി, തോടം ചാൽ, കാരാട്ട്, ക്ലായിക്കോട ,പ്രതിഭാ നഗർ, ബളാൽ ബാനം, എടത്തോട്,ബിരിക്കുളം മേഖലകളിൽ നിന്നും വിഭവങ്ങളുമായി ആളുകളെത്തും.

ഘോഷയാത്ര ദീപാരാധന സമയത്ത് ക്ഷേത്രത്തിൽ എത്തിച്ചേരും. ശിങ്കാരിമേളം, നാസിക്ക് ബാൻ്റ് , ഗോപികാ നൃത്തം എന്നിവയുണ്ടാകും. മുത്തുക്കുടയേന്തിയ മാതൃസമിതിയംഗങ്ങളും  അണിനിരക്കും. തുടർന്ന് കൈ കൊട്ടിക്കളി ,തിരുവാതിര, ഭരതനാട്യം കുച്ചുപ്പുടി അരങ്ങേറ്റം എന്നിവയുണ്ടാകും.

No comments