Breaking News

നായനാർ ദിനം : കോടോത്ത് കട്ടൂർ ഇ കെ നായനാർ വായനശാലയിൽ ദിശ ക്ലാസ്സ് സംഘടിപ്പിച്ചു



ഒടയഞ്ചാൽ: ഇ.കെ നായനാർ ദിനത്തിൽ കട്ടൂർ ഇ കെ നായനാർ വായനശാലയിൽ ദിശ ക്ലാസ്സ് സംഘടിപ്പിച്ചു. അതോടനുബന്ധിച്ച് SSLC, +2 അനുമോദനവും സംഘടിപ്പിച്ചു.  പഞ്ചായത്ത് സമിതി കൺവീനർ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഷാജു സി.സി ( ടീച്ചർ, കൗൺസിലിംഗ് സൈക്കോളജിസ്റ്റ്) ക്ലാസെടുത്തു. തമ്പി കെ.ജെ, ഭാസ്കരൻ.സി ആശംസയർപ്പിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ശോഭ പി.ജി നന്ദിയും പറഞ്ഞു.

No comments