Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും


കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതാവിന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി എം സുരേഷ് ആണ് ശിക്ഷ വിധിച്ചത്.

2023 മെയ് 24 ന് തീയ്യതിയും അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും 16 വയസുള്ള പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല പ്രാവശ്യം കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പിതാവായ പ്രതി ഗൗരവതരമായ ലൈംഗിക പീഡനം നടത്തിയ കേസ്സിൽ ഇന്ത്യൻ ശിക്ഷ നിയമം 354(എ)(1)(ഐ) പ്രകാരം 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും, പോക്സോ ആക്ട് പ്രകാരം അഞ്ചു വർഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം വീതം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത് .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി .

No comments