Breaking News

ദേശീയ പാത ചെറുവത്തൂര്‍ കൊവ്വലില്‍ ഗതാഗത നിയന്ത്രണം


ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ കൊവ്വല്‍ ജംഗ്ഷന് സമീപം ഡ്രയിനേജ് നിര്‍മ്മിക്കുന്നതിനാല്‍ ജൂണ്‍ 12 ന് രാവിലെ 10 മുതല്‍ ജൂണ്‍ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ബസ്, ചെറിയ വാഹനങ്ങള്‍ എന്നിവ നീലേശ്വരം കോട്ടപ്പുറം റോഡ് വഴി വഴിതിരിച്ചും പോകേണ്ടതാണ്. റോഡ് ഗതാഗതം പൂര്‍ത്തിയാക്കുന്നതുവരെ വലിയ വാഹനങ്ങള്‍ തെക്കുഭാഗത്ത് കാലിക്കടവിന് മുന്‍പായും വടക്കുഭാഗത്ത് പടന്നക്കാടിന് മുമ്പായും ബ്ലോക്ക് ചെയ്ത് നിര്‍ത്തിയിടേണ്ടതാണ്. ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡ്രയിനേജ് പ്രവൃത്തി കരാര്‍ കമ്പനി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണ്.

No comments