Breaking News

പിതൃക്കളുടെ മോക്ഷം തേടി അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലും ബലി തർപ്പണം നടന്നു.. നൂറ് കണക്കിനാളുകൾ പങ്കെടുത്തു..


വെള്ളരിക്കുണ്ട് : കർക്കിട വാവ് ദിനത്തിൽ പിതൃക്കളുടെ മോക്ഷം തേടി നൂറ് കണക്കിനാളുകൾ ഞായറാഴ്ച അടുക്കള ക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തി ബലിതർപ്പണചടങ്ങ് നടത്തി.

രാവിലെ അഞ്ചരമുതൽ തന്നെ ചൈത്രവാഹിനി തീരത്ത്‌ ബലിതർപ്പണചടങ്ങുകൾ ആരംഭിച്ചിരുന്നു. വ്രതമെടുത്താണ് ആളുകൾ   ബലിതർപ്പണത്തിന് എത്തിയത്. മേൽ ശാന്തി ഉൾപ്പെടെ അഞ്ചുപേർ അടങ്ങുന്ന കർമ്മികളുടെ സാനിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്..

സഹായത്തിനായി ക്ഷേത്രകമ്മറ്റി ഭാരവാഹികളും യുവജന സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും ഉണ്ടായിരുന്നു.  ചൈത്രവാഹിനി തീരത്തെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത്‌ ബലി  സമർപ്പിച്ച ശേഷം ക്ഷേത്രദർശനം കഴിഞ്ഞു പ്രസാദം വാങ്ങിയ ശേഷമാണ്  എല്ലാവരും മടങ്ങിയത്..

വെള്ളരിക്കുണ്ട് താലൂക്കിലെ തന്നെ പ്രധാന ദേവീക്ഷേത്രമായ അടുക്കള ക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ വാവ് ബലി തർപ്പണചടങ്ങും മറ്റും കണക്കിലെടുത്ത്‌ സുരക്ഷയ്ക്കായി വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത്‌ ഉണ്ടായിരുന്നു.



No comments