ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ട കരിമ്പിൽ കുഞ്ഞമ്പു സ്മാരക മന്ദിരത്തിൽ ഏകദിന ശില്പശാല സഘടിപ്പിച്ചു. "മിഷൽ 2025 നേതൃത്വ പരീശീലന ക്യാമ്പ് "ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പഞ്ചായത്തിൻ്റെ വികസന ഫണ്ടുകൾ വെട്ടികുറച്ച് അടിസ്ഥാന ജനവിഭാഗത്തിൻ്റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണെന്നും കഴിഞ്ഞ 25 വർഷത്തിലധികമായ് ഈ പഞ്ചായത്ത് ഭരിക്കുന്ന LDF സ്വജനപാക്ഷപാതവും, കെട്കാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിനെതിരെ വോട്ടിങ്ങിലൂടെ വിധിയെഴുതാൻ ജനങ്ങൾ തയ്യാറായിരിക്കുകയാണെന്നും DCC പ്രസിഡണ്ട് പി കെ ഫൈസൽ പറഞ്ഞു. ക്യാമ്പ് ന് മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. 'വി കെ രാമചന്ദ്രൻ, പ്രഭാകരൻ കരിച്ചേരി , സിജോ പി ജോസഫ്എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. നേതാക്കളായ ശാന്തമ്മ ഫിലിപ്പ് ,ഉമേശൻ വേളൂർ , സി വി ഭാവനൻ, ഇതമ്പാൻ നായർ, കെ പി ബാലകൃഷ്ണൻ, കെ കുഞ്ഞിരാമൻ മാസ്റ്റർ, സി വി ഗോപകുമാർ എന്നിവർ സംസാരിച്ചു.
മുൻ AICC മെമ്പർ കരിമ്പിൽ കുഞ്ഞമ്പുവിൻ്റെയും, മുൻ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി ശശിധരൻ കോളം കുളത്തിൻ്റെയും ഓർമ്മകൾ അനുസ്മരിച്ച് കൊണ്ട് പുഷ്പാർച്ചന നടത്തി..
No comments