Breaking News

കാട്ടിപ്പൊയിൽ നെല്ലിയടുക്കം എയുപി സ്കൂൾ പ്രവേശനോത്സവം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ നടന്നു


കാട്ടിപ്പൊയിൽ നെല്ലിയടുക്കം എയുപി സ്കൂൾ പ്രവേശനോത്സവം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഒന്നാം ക്ലാസിലും പ്രീ പ്രൈമറിയിലും  ആദ്യമായി എത്തിയ കുരുന്നുകളെ സ്കൂൾ കവാടത്തിൽ തന്നെ സ്വീകരിച്ച് ആനയിക്കുകയായിരുന്നു. പ്രവേശനോത്സവം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്  അംഗം യശോദ കെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട്  വിദ്യാധരൻ കെ അദ്ധ്യക്ഷനായി.മാനേജ്മെന്റ് പ്രതിനിധി സി കൃഷ്ണൻ, എസ്എംസി ചെയർമാൻ ബാബു ജോസ്,പിടിഎ വൈസ് പ്രസിഡന്റ്  സുഗതൻ വി, മുൻ പിടിഎ പ്രസിഡന്റ്  ബാബു വി പ്രസംഗിച്ചു. പ്രഥമാധ്യാപിക രാജേശ്വരി ദേവദാസ് സ്വാഗതവും എസ്ആർജി കൺവീനർ സ്നേഹലത പി നന്ദിയും പറഞ്ഞു.

No comments