Breaking News

ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് തുടക്കം ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി സി രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ബളാൽ മണ്ഡലം  മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് വാർഡിന്റെ ചാർജ് വഹിക്കുന്ന പി സി രഘുനാഥൻ നായരുടെ നേതൃത്വത്തിൽ പ്രൗഡോജ്ജ്വല തുടക്കം. 

ബളാൽ രാജീവ്‌ ഭവനിൽ ചേർന്ന വാർഡ് കോൺഗ്രസ് എക്സിക്യൂട്ടീവ്കമ്മിറ്റി  യോഗത്തിൽ പ്രസിഡണ്ട് സി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു . ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വി മാധവൻ നായരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ഗൃഹസമ്പർക്ക പരിപാടി വാർഡിന്റെ ചുമതലയുള്ള ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി സി രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ ‌ വൈസ് പ്രസിഡന്റ്  വി മാധവൻ നായർ, വാർഡ് മെമ്പർ  അജിത ,ബളാൽ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വർഗീസ് സി ഡി എന്നിവർ സംസാരിച്ചു .വാർഡ് സെക്രട്ടറി ജോസ് കുട്ടി അറക്കൽ സ്വാഗതവും അശോകൻ ഇ നന്ദിയും പറഞ്ഞു.


യോഗ തീരുമാനങ്ങൾ 

1, ഗ്രഹസന്ദർശന ജനസമ്പർക്ക പരിപാടി സമയബന്ധിതമായി തീർക്കുവാൻ 4 സ്ക്കോഡുകൾ രൂപീകരിച്ചു.

2.⁠ ⁠സെപ്റ്റംബർ 7 ന് ഞായറാഴ്‌ച അനുമോദന സദസ്സ് നടത്തി വാർഡിലെ ഉന്നത വിജയികളെ അനുമോദിക്കുവാൻ തീരുമാനിച്ചു. 

3.⁠ ⁠⁠തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വാർഡിൽ നിന്നും മത്സരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കുവാൻ യോഗം തീരുമാനിച്ചു.

No comments