വിജയ് ദേവരകൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു
തെലങ്കാനയിലെ NH-44 ഹൈവേയിൽ നടൻ വിജയ് ദേവരകൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു. പരിക്കുകൾ ഒന്നുമില്ലാതെ നടൻ രക്ഷപ്പെട്ടു. യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാർ വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ വന്ന് ഇടിച്ചതാണ് അപകടകാരണം. ഇന്ന് പുലർച്ചെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ഇടിച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് വിജയ്‌യുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതമായി ഹൈദരാബാദിൽ എത്തി. കഴിഞ്ഞ ദിവസമാണ് നടനും രശ്‌മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങ് ആയിരുന്നു.
No comments