നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ ഉദ്ഘാടനം ചെയ്തു
പരപ്പ : നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി
വളണ്ടിയർമാർക്കുള്ള പരിശീലനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ദീപ ഉദ്ഘാടനം ചെയ്തു.
ജില്ലാ നിർവഹണ സമിതി അഗം അനിൽ കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പറക്കോൽ രാജൻ, കെ പി ചിത്രലേഖ, ജെസ്സി ചാക്കോ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽ കുമാർ, ജനപ്രതിനിധികളായ ഇ ടി ജോസ്,ആർ ഭാവ്യരാജ്,നസീമ,ബി സുരേഷ്,പി ഗംഗാധരൻ, സോണി പൊടിമറ്റത്തിൽ സിനു കുര്യാക്കോസ് സുജി അനിഷ്, കെ പി സെഫിന്നിർവഹണ സമിതി അഗങ്ങൾ , തുടങ്ങിയവർ പങ്കെടുത്തു.ബളാൽ ഗ്രാമപഞ്ചായത്ത് നിർവഹണ സമിതി അംഗം എൻ ജി രഘുനാഥൻ സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു
ബളാൽ,കിനാനൂർ കരിന്തളം, പഞ്ചായത്തുകളിലെ വളണ്ടിയർമാർക്കുള്ള പരിശീലനമാണ് നടന്നത്. ജനങ്ങളിലേക്ക് നേരിട്ടെത്തി, അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ച്, വികസന സംവാദങ്ങളിൽ അവരെ പങ്കാളികളാക്കി, അതുവഴി നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന മഹത്തായ പദ്ധതിയാണ്
നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി.സംസ്ഥാന സാമൂഹ്യ സന്നദ്ധസേനാംഗങ്ങളായ സന്നദ്ധപ്രവർത്തകർ ഓരോ വാർഡിലുമുള്ള വീടുകൾ, ഫ്‌ളാറ്റുകൾ, മറ്റ് താമസസ്ഥലങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകൾ, ബസ്/ഓട്ടോ/ടാക്‌സി സ്റ്റാൻഡുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധയിടങ്ങളിൽ സന്ദർശനം നടത്തി പഠന റിപ്പോർട്ട് തയ്യാറാക്കും. ഓരോ വാർഡിലും നാല് സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിക്കുന്നത്. പ്രതിഫലം കൂടാതെ പ്രവർത്തിക്കുന്ന ഇവർക്ക് അംഗീകാരസൂചകമായി അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകും. പ്രദേശിക വികസനാവശ്യങ്ങൾ, നിലവിലുള്ള പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ, സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സാമൂഹ്യജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളെയും പ്രതിപാദിക്കും. 2026 മാർച്ച് മാസം 31-ാം തീയതിയോടെ പഠന റിപ്പോർട്ട് പൂർത്തിയാക്കി സർക്കാരിനു സമർപ്പിക്കാൻ സാധിക്കും വിധമാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും സമ്മാനിക്കാൻ ഈ പഠനപരിപാടിയ്ക്കു സാധിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിക്കിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കു ചേരാനും ഈ നാട്ടിലെ ഓരോ പൗരനും അവസരം നൽകാനും ഇതിലൂടെ കഴിയും.
No comments