Breaking News

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 കാരനു ദാരുണാന്ത്യം...


പയ്യന്നൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 കാരനു ദാരുണാന്ത്യം. പയ്യന്നൂർ, മണിയറ സ്വദേശി കെ പി അജ്നാസ് (19)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പിലാത്തറ സ്റ്റീൽ ലൈനിനു സമീപത്താണ് അപകടം. പിലാത്തറയിൽ നിന്നു മാതമംഗലം ഭാഗത്തേയ്ക്കു സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്നു അജ്നാസ്. ഈ സമയത്ത് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അജ്നാസിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടോന്താറിലെ മോഹന (54)നു പരിക്കേറ്റു. ഇദ്ദേഹം പരിയാരത്ത് ചികിത്സയിലാണ്. ബൈക്കോടിച്ചിരുന്ന എം കെ ഗഫൂർ- കെ പി റുബൈല ദമ്പതികളുടെ മകനാണ് അജ്നാസ്.സഹോദരങ്ങൾ: റാബിയ, അഫ്നാൻ.

No comments