Breaking News

എൻ എസ് എസ് എ യൂ പി സ്‌കൂൾ പിലാച്ചിക്കരക്ക് വേണ്ടി എത്തിയ പുതിയ സ്‌കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു


വെള്ളരിക്കുണ്ട് : കിഴക്കൻ മലയോര മേഖലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമായ പ്ലാച്ചിക്കര NSS എയൂപി സ്‌കൂളിലെ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഏറെ നാളത്തെ ആവശ്യമായ സ്‌കൂൾ ബസ് ഇന്ന് യാഥാർത്ഥ്യമായി. 

സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച്  മാനേജർ പ്രഭാകരൻ കരിച്ചേരി പുതിയ ബസ് സ്‌കൂൾ PTA ഭാരവാഹികൾക്ക് കൈമാറി.

പ്രവേശനോത്‌സവം വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുജിത് കൃഷ്ണൻ, മാനേജർ പ്രഭാകരൻ കരിച്ചേരി, ലൈബ്രറി കൗൺസിൽ അംഗം ജോസ് സെബാസ്റ്റ്യൻ

NSS താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീകുമാർ കോടോത്ത് , നാരായണൻ മാസ്റ്റർ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, കെ.വി. നാരായണൻ, എന്നിവർ പ്രസംഗിച്ചു. PTA പ്രസിഡണ്ട് ടിജു തോമസ് അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് തങ്കമണി ടീച്ചർ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു

No comments