വെസ്റ്റ് എളേരി പഞ്ചായത്തില്‍ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ നാലാം വാർഡിലെ മുച്ചങ്കല്ല്-വിലങ്ങ് റോഡിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനു പി വി നിർവ്വഹിച്ചു
ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ നാലാം വാർഡിലെ മുച്ചങ്കല്ല്-വിലങ്ങ് റോഡിന്‍റെ ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് അനു പി വി
നിർവ്വഹിച്ചു.പുതിയ ഭരണസമിതി വന്നതിനു ശേഷം തൊഴിലുറപ്പ് പദ്ധതിയില്‍ 15 റോഡുകളുടെ കോൺക്രീറ്റ് പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ തന്നെ തൊഴിലുറപ്പ് പദ്ധതിയുടെ അവസാന ഘട്ടമായ ജൂൺ മാസത്തില്‍ മാത്രം ആറ് റോഡുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞൂ എന്നത് ശ്രദ്ധേയമായ കാര്യമാണ്. തൊഴിലുറപ്പ് ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും പ്രദേശത്തെ നാട്ടുകാരുടേയുമെല്ലാം കൂട്ടായ ശ്രമത്തിൻ്റെ കൂടി ഭാഗമാണ് ഈ പദ്ധതികൾ പൂർത്തീകരിക്കാൻ സഹായകരമായത്.
No comments