കണ്ണൂർ ധർമ്മടത്ത് ബോംബ് സ്‌ഫോടനം ; 12 കാരന് പരിക്കേറ്റു
കണ്ണൂർ : ധർമ്മടത്ത് ബോംബ് സ്‌ഫോടനം. വിദ്യാർത്ഥിക്ക് പരിക്കേറ്റു. ധർമ്മടം പാലയാട് നരിവയലിലാണ് സംഭവം. പ്രദേശവാസിയായ ശ്രീ വർദ്ധനാണ്(12) പരിക്കേറ്റത്. ഐസ്‌ക്രീം ബോംബാണ് പൊട്ടിത്തെറിച്ചത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോളാണെന്ന് കരുതി എറിഞ്ഞപ്പോൾ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നെഞ്ചിനും കാലിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments