Breaking News

കോളിച്ചാലിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പനത്തടി സ്വദേശി മരിച്ചു


പനത്തടി: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ ടൗണിൽ വെച്ച് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പനത്തടി വെള്ളക്കല്ല് സ്വദേശി തൊട്ടിയിൽ ജിംസൺ (48) മരണപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഭാര്യ ഷിജിയും ഒന്നര വയസ്സുള്ള കുട്ടിയും കൂടി സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗതയിൽ വന്ന ആൾട്ടോ കാർ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഇടിയിൽ മൂവരും തെറിച്ചു വീണെങ്കിലും കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. കാസർഗോഡ് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജിംസൺ മരണപ്പെടുകയായിരുന്നു. പിതാവ്: ബേബി തൊട്ടിയിൽ, മാതാവ്: മേരി സഹോദരങ്ങൾ: ജോൺസൺ, ജിംനേഷ്, ജെയ്സി, ജയ്സൺ, ജിഷ


No comments