യുദ്ധവിജയത്തിന്റെ അൻപതാം വാർഷികദിനം 'വിജയ് ദിവസ്' ദീപങ്ങൾ തെളിയിച്ച് ആഘോഷമാക്കി പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം
പരപ്പ: ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അൻപതാം വാർഷികദിനം 'വിജയ് ദിവസ്' ഭാഗമായി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പരപ്പയിൽ ദീപങ്ങൾ തെളിയിച്ചു ആഘോഷിച്ചു. ലോകത്തിനു മുൻപിൽ ഇന്ത്യയുടെ കരുത്ത് എന്ത് എന്ന് തെളിയിച്ച 1971ലെ പാകിസ്ഥാനെതിരായ യുദ്ധവിജയം,ഇന്ത്യൻ രാഷ്ട്രീയ,സൈനിക നേതൃത്വങ്ങളുടെ ഇച്ഛാശക്തി വെളിവാക്കുന്നതായിരുന്നു. ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരഗാന്ധിയുടെ ഉറച്ച തീരുമാനങ്ങളുടെയും നയതന്ത്രജ്ഞതയുടെയും വിജയം കൂടിയാണ് ബംഗ്ലാദേശ് യുദ്ധവിജയമെന്നു അനുസ്മരണ യോഗം വിലയിരുത്തി.പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രസിഡന്റ് സിജോ പി.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്ത ഭടൻ ഇ.എം.ശിവദാസൻ വിശിഷ്ടാതിഥിയായിരുന്നു. ഫോറം സെക്രട്ടറി പ്രശാന്ത്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,പുഷ്പരാജൻ ജോണി കൂനാനി തുടങ്ങിയവർ സംസാരിച്ചു.അഭിലാഷ്,വിനു ക്‌ളായിക്കോട്, ശരത് ചന്ദ്രൻ, മഹേഷ് കുമാർ, അൻസാർ തുടങ്ങിയവർ നേതൃത്വം നൽകി.
No comments