Breaking News

13 വയസുകാരിയെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ


കാഞ്ഞങ്ങാട് :13 വയസുകാരിയെ പീഡിപ്പിച്ച 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മൈലാട്ടിയിൽ 35 വർഷമായി താമസിക്കുന്ന ജോഷിയാണ് അറസ്റ്റിലായത്. റബർ ടാപ്പിംഗ് ചെയ്യുന്ന പ്രതി കുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
കൗൺസിലിംഗിനിടെ പെൺകുട്ടി വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ബേക്കൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നേരത്തെ കരുവഞ്ചാലിലായിരുന്നു താമസം. രണ്ട് വർഷം മുൻപായിരുന്നു പീഡനം.

No comments