Breaking News

കമ്പല്ലൂരിൽ ഫാൻസി കടയുടമയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

ചിറ്റാരിക്കാൽ : ഫാൻസി കടയുടമയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂരിലെ രതീഷ് എന്ന പച്ചരി രതീഷ് (34 )ആണ് തൂങ്ങിമരിച്ചത്. ഇന്നുച്ചക്ക് രണ്ടേകാലോടെയാണ് സംഭവം ചിറ്റാരിക്കാൽ കമ്പല്ലൂരിൽ ഫാൻസി കട നടത്തുന്ന സിന്ധു മോൾക്ക് (34) നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സിന്ധു മോളെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആക്രമിക്കായി തിരച്ചിൽ നടത്തുന്ന
തിനിടയിലാണ് പോലീസ് സംഘം രതീഷിനെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

No comments