വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളില്‍ കുമ്പളപ്പള്ളിയില്‍; സംഘാടകസമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു*
കരിന്തളം:വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ അരങ്ങ് കലോൽസവം മെയ് 13, 14 തീയതികളിലായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വച്ച് നടക്കും.രണ്ടുദിവസങ്ങളിലായി നടക്കുന്ന അരങ്ങ് കലോത്സവത്തിൽ താലൂക്കിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ സംഘാടകസമിതി രൂപീകരിച്ചു.
കുമ്പളപ്പള്ളി ഹൈ സ്കൂളിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് അബ്ദുൽ നാസർ, ഷൈജമ്മ ബെന്നി അജിത് കുമാർ കെ വി, പഞ്ചായത്തംഗം ബിന്ദു ടി എസ്, ആസൂത്രണ സമിതി ഉപാധ്യസ്ഥൻ പാറക്കോൽ രാജൻ,കുടുംബശ്രീ ജില്ലാ മിഷൻ ഡി പി എം എസ് മനു, ജില്ലാ മിഷൻ കോഡിനേറ്റർ സി എച്ച് ഇഖ്ബാൽ, സിഡിഎസ് ചെയർപേഴ്സൺ മാരായ ഉഷാരാജു, സരോജിനി സുരേഷ് സൗദാമിനി വിജയൻ, ആസൂത്രണ സമിതി അംഗം കയനി മോഹനൻ, വരയിൽ രാജൻ, ടി ബാബു,സരിത സുരേഷ്, എം വി രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ (രക്ഷാധികാരികൾ) എം ലക്ഷ്മി (ചെയർപേഴ്സൺ), ടി കെ രവി (വർക്കിംഗ് ചെയർമാൻ) പരപ്പ ബ്ലോക്കിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ (വൈസ് ചെയർമാൻമാർ), ഉഷ രാജു (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു
No comments