കരിവെളളൂരിൽ കല്യാണവീട്ടിൽ നിന്നു കവർച്ച പോയ 30 പവൻ സ്വർണ്ണാഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ
പയ്യന്നൂർ: കല്യാണവീട്ടിൽ നിന്നു കവർച്ച പോയ 30 പവൻ സ്വർണ്ണാഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ. മോഷ്ടാവിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനു പിന്നാലെയാണ് മോഷണം പോയ സ്വർണ്ണം വിട്ടിനു സമീപത്തു ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. കരിവെള്ളൂർ, പലിയേരിയിലെ അർജ്ജുന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. അർജ്ജുനും കൊല്ലം സ്വദേശിയായ ആർച്ച എസ് സുധിയും തമ്മിലുള്ള വിവാഹം മെയ് 1നാണ് നടന്നത്. കൊട്ടണച്ചേരി ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. രാത്രിയിൽ സ്വർണ്ണാഭരണങ്ങൾ ഊരി കിടപ്പുമുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ആഭരണങ്ങൾ കാണാതായ കാര്യം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. അലമാരയോ മുറിയുടെ വാതിലോ തകർത്തതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കവർച്ചയുടെ ചുരുളഴിക്കാനുള്ള ശ്രമം തുടരുന്നു.
No comments