മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിലായി പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ചതായി പരാതി
കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടിടങ്ങളിലായി പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പത്തുവയസുള്ള ആൺകുട്ടിയെ കടയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡി പ്പിച്ചുവെന്ന കേസിൽ ഉപ്പള, ആ ർ.എസ് റോഡിലെ റുക്സാന മൻസിലിൽ ഷേഖ് മൊയ്തീനാണ്(40) അറസ്റ്റിലായ ഒരു പ്രതി. ഇയാളെ രണ്ടാഴ്ചത്തേക്ക് കാസർകോട് സബ് ജയിലിൽ റിമാന്റു ചെയ്തു. മറ്റൊരു കേസിൽ 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് മാതാവിന്റെ ഉപ്പയാണ് പോക്സോ പ്രകാരം അറസ്റ്റിലായത്. മാതാവിന്റെ വീട്ടിലാണ് പെൺകുട്ടി താമസം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു പീഡനമെന്ന് പറയുന്നു.
No comments