യുകെയിൽ ജോബ് വിസയിൽ പോകാം വാഗ്ദാനത്തിൽ വീണുപോയവര്‍ നിരവധി; വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ ആലക്കോട് കരുവഞ്ചാൽ സ്വദേശിയാണ്
കാസർകോട്: കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച്. യുകെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫ് ആണ് പിടിയിലായത്. ഹിമാചൽ പ്രദേശ് പൊലീസിന്‍റെ സഹായത്തോടെ കുളുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സൂരജിനെതിരെ കേരളത്തിലും കർണാടകയിലുമായി 40 കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഏഴ് കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മംഗളൂരു കേന്ദ്രീകരിച്ചായിരുന്നു വൻ വിസ തട്ടിപ്പ്. ഒളിവിൽ പോയി രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
No comments