Breaking News

വിഷം കഴിച്ച് ചികിത്സയിലായിരുന്ന പരപ്പ സ്വദേശി മരിച്ചു


പരപ്പ : വിഷം കഴിച്ച് ചികിത്സയിലായിരുന്ന തൊട്ടി ജീപ്പ് ഡ്രൈവർ മരണപ്പെട്ടു. പരപ്പ പരേതരായ മുത്തു മണിയാണി യുടെയും  കാഞ്ഞങ്ങാടൻ വീട്ടിൽ കല്യാണി അമ്മയുടെയും മകൻ   കുപ്പമാട് സ്വദേശി സുകുമാരൻ( 60 ) ആണ് കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഇന്നലെ രാത്രി മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപുന്ന റോഡിന് സമീപത്ത് കോളയിൽ എലി വിഷം കലക്കി കുടിച്ച് അവശനിലയിൽ കാണുകയായിരുന്നു. ഉടനെ പരപ്പയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചു അതിനുശേഷം കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. 

 വർഷങ്ങളോളം പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. 

 ഭാര്യ ബിന്ദു

 മക്കൾ, സുനന്ദ സുകൃത്.

 മരുമകൻ സിനു ( കെഎസ്ആർടിസി ഡ്രൈവർ ശ്രീകണ്ഠപുരം).

 സഹോദരങ്ങൾ ;

 ബാലൻ 

 ചന്ദ്രൻ

 രവീന്ദ്രൻ ( തൊട്ടി ജീപ്പ് ഡ്രൈവർ പരപ്പ)

 മധു വട്ടിപുന്ന ( ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്)

 പരേതയായ ശാരദ 

 ശവസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ

No comments