Breaking News

ഉന്നതികളെ ഇരുട്ടലാക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ചേമ്പേന ഉന്നതിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം


ബിരിക്കുളം : ചേമ്പേന ഉന്നതിയിൽ ബഹുമാനപ്പെട്ട എം പി  രാജ്മോഹൻ ഉണ്ണിത്താൻ്റെ വികസന ഫണ്ടിൽ നിന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അഭ്യർത്ഥനപ്രകാരം അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന് കഴിഞ്ഞ ഭരണസമിതി അംഗീകാരം നല്കി ജില്ലാ കലക്ടർ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പഞ്ചായത്തിൻ്റെ നിരാക്ഷേപപത്രത്തിനായ് വന്ന അപേക്ഷ പഞ്ചായത്ത് ബോർഡ് അജണ്ടയിൽ ഉൾപ്പെടുത്താതെ നിരവധി തവണ മാറ്റി വെച്ച് കൊണ്ട് ഹൈമാസ് ലൈറ്റിൻ്റെ പ്രവൃത്തി തുടങ്ങുന്നതിന് അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ചേമ്പേന ഉന്നതിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. .വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ബാബു ചേമ്പേനയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് ചൂട്ട് കത്തിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്യുതു. നേതാക്കളായ സി ഒ സജി, സി വി ബാലകൃഷ്ണൻ, നൗഷാദ് കാളിയാനം, ബാലഗോപാലൻ  പി കാളിയാനം , കുഞ്ഞു മാണി, വിജയൻഭാസ്ക്കരൻ പി, ജനാർദനൻ ചേമ്പേന, തുടങ്ങിയവർ സംസാരിച്ചു.

No comments