പരപ്പ സ്വദേശിയായ യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി ; പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : പതിനേഴാം നൊയമ്പ് തുറയുടെ ഭക്ഷണ വിതരണത്തിന്റെ വരവ് -ചെലവ് കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ട വിരോധത്തിലാണെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. പരപ്പ, പെരളം, നാലുപുരപ്പാട്ടിൽ എൻ പി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ എ സി നിഷാദ്, സി എച്ച് സാലിം, റഫീഖ് എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ശനിയാഴ്ച പെരളം മുഹിയുദ്ദീൻ ജുമാമസ്ജിദ് വളപ്പിൽ പതിനേഴാം നോമ്പുതുറ നടത്തിയിരുന്നു. ഇതിനു തയ്യാറാക്കിയ ഭക്ഷണത്തിന്റെ വരവ് ചെലവ് കണക്കുകൾ വീണ്ടും അവതരിപ്പിക്കാൻ എൻ പി മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടതായി പറയുന്നു. ഇതിന്റെ വിരോധത്തിൽ മൂന്നു പേരും ചേർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയിൽ കൂട്ടിച്ചേർത്തു.
No comments