പുങ്ങംച്ചാലിൽ വീട് കുത്തിത്തുറന്ന് മോഷണം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കടത്തി കൊണ്ടുപോയതായി പരാതി
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പുങ്ങംചാലിൽ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് പൊളിച്ചു അകത്തു കയറിയ കള്ളന്മാർ വീട്ടിലുണ്ടായിരുന്ന ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ കടത്തികൊണ്ടുപോയതായി പരാതി. പുങ്ങംച്ചാൽ സ്വദേശിയും നിലവിൽ ബാംഗ്ളൂരുവിൽ താമസക്കാരനുമായ സൂരജ് ആണ് പരാതിക്കാരൻ. വീട്ടിലുണ്ടായിരുന്ന കട്ടിൽ ഗ്യാസ് സിലിണ്ടർ, ഫാൻ, സ്റ്റ വ് തുടങ്ങി 10000 ലക്ഷം രൂപയുടെ സാധനങ്ങൾ കള്ളന്മാർ കൊണ്ടുപോയതായി പരാതിയിൽ പറയുന്നു പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു
No comments