Breaking News

സമരവും പ്രതിഷേധവും ഫലം കാണുന്നു ബളാലിലെ സ്റ്റേറ്റ് ബാങ്ക് ഏ.ടി.എം കൗണ്ടർ പ്രവർത്തനക്ഷമമാക്കുമെന്ന് മാനേജരുടെ ഉറപ്പ്


ബളാൽ: കാഞ്ഞങ്ങാട് എസ്.ബി.ഐക്കു കീഴിൽ ഉള്ള ബളാലിലെ സ്റ്റേറ്റ്ബാങ്ക് ഏ.ടി.എം കൗണ്ടർ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായതിനാൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നതിന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതികരിക്കാൻ വിവിധ സംഘടനകളും പാർട്ടിയും മുന്നോട്ട് വന്നതിൻ്റെ ഫലമായി അധികൃതർ വിഷയത്തിൽ ഇടപെട്ടു. കഴിഞ്ഞ ദിവസം ബളാലിലെ ബിജെപി പ്രവർത്തകർ എ ടി എം കൗണ്ടറിന് മുന്നിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിരുന്നു അതോടൊപ്പം ബളാൽ മർച്ചന്റ് അസോസിയേഷനും, ബളാൽ നമ്മുടെ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി

ജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിച്ച് കാഞ്ഞങ്ങാട് എസ്.ബി.ഐ മാനേജർക്ക് നിവേദനവും നൽകിയിരുന്നു.

ഒരാഴ്ചക്കുള്ളിൽ ഏ.ടി.എം കൗണ്ടറിലെ കേടായ യു.പി.എസ് അനുബന്ധ ഉപകരണങ്ങളും മാറ്റി എ.ടി.എം സാധാരണ രീതിയിൽ പ്രവർത്തനക്ഷമമാകുമെന്ന് മാനേജരിൽ നിന്നും ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. തുടർന്നും കാലതാമസം നേരിടുകയാണെങ്കിൽ തുടർ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

No comments