Breaking News

കള്ളാറിൽ കിണറിൽ വീണ കുഞ്ഞിന് അമ്മുമ്മ രക്ഷകയായി കുട്ടി കിണറ്റിലേക്ക് അബദ്ധത്തിൽ വീണപ്പോൾ അമ്മുമ്മ ലീലാമ്മ പിറകെ ചാടി രക്ഷപ്പെടുത്തുകയായിരുന്നു


കിണറ്റില്‍ വീണ പേരക്കുട്ടിക്ക് അമ്മുമ്മ രക്ഷകയായി. കള്ളാര്‍ ആടകം പന്തല്ലൂര്‍ വീട്ടിലെ മൂന്ന് വയസുകാരി റെയ്ച്ചലിനെയാണ് കൂടെയുണ്ടായിരുന്ന അമ്മുമ്മ ലീലാമ്മ സാഹസീകമായി രക്ഷിച്ചത്. അയലത്തെ കിണറില്‍ വീണ റെയ്ച്ചലിനെ കൂടെച്ചാടിയ അമ്മുമ്മ പൈപ്പിനോട് ചേര്‍ത്ത് പിടിച്ച് അഗ്നിശമന സേന എത്തും വരെയും കാത്ത് നിര്‍ത്തുകയായിരുന്നു. കിണറ്റില്‍ എട്ട് അടിയോളം വെള്ളമുണ്ടായിരുന്നു. റെയ്ച്ചലിനെയും കൂട്ടി അയല്‍പക്കത്തെ മേരിയുടെ വീട്ടില്‍ പോയതായിരുന്നു അമ്മൂമ്മ ലീലാമ്മ. വീട്ടുകാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഉടന്‍ ലീലാമ്മ പിറകെ ചാടി കുട്ടിയെ എടുത്ത് അഗ്‌നിരക്ഷാസേന എത്തുന്നതുവരെ മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു. വെള്ളമുണ്ടായിരുന്നതിനാല്‍ പരിക്കേറ്റില്ല. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്ില്‍ ഗ്രേഡ് എഎസ്ടിഒ സി.പി ബെന്നി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സണ്ണി ഇമ്മാനുവല്‍ നന്ദകുമാര്‍, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


No comments