Breaking News

തൊഴിലുറപ്പ് ഓംബുഡ്സ്മാൻ പരപ്പ ബ്ലോക്കിൽ സിറ്റിംഗ് നടത്തി പൊതുജനങ്ങളിൽ നിന്നും ഓംബുഡ്സ്മാൻ നേരിട്ട് പരാതികൾ സ്വീകരിച്ചു


പരപ്പ: മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ വി.ഡി വർഗീസ് പരപ്പ  ബ്ലോക്ക്‌ പഞ്ചായത്തിൽ സിറ്റിംഗ് നടത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ  ചർച്ചയും പരിശോധനയും നടത്തിയ ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കെ. പ്രദീപൻ പ്രസംഗിച്ചു. ബ്ലോക്ക്‌ തല തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ  രഞ്ജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിവിധ പഞ്ചായത്ത്‌ കളിലെ  അസിസ്റ്റന്റ് സെക്രട്ടറി മാർ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, എന്നിവർ പങ്കെടുത്തു. പൊതുജനങ്ങളിൽ നിന്നും ഓംബുഡ്സ്മാൻ നേരിട്ട് പരാതികൾ സ്വീകരിച്ചു. ചടങ്ങിന് ജോയിന്റ് ബി. ഡി. ഒ.  എം. വിജയകുമാർ  സ്വാഗതവും  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ. ജി. ബിജുകുമാർ നന്ദിയും പറഞ്ഞു. വിവിധ തൊഴിലുറപ്പ് സൈറ്റുകളിൽ  ഓംബുഡ്സ് മാൻ  പരിശോധന നടത്തി.

No comments