Breaking News

മാസ്‌കും സാമൂഹിക അകലവും തുടരും; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 

മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മാസ്‌ക് ധരിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

No comments