Breaking News

അഖിലകേരള മാവിലൻ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പളപ്പള്ളി, പുല്ലുമല ഊരിൽ ബി.ആർ അംബേദ്ക്കർ ജന്മദിനാഘോഷം നടത്തി


കുമ്പളപ്പള്ളി: എ കെ എം എസ് കാസർഗോഡ് ജില്ലാകമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ കുമ്പളപ്പള്ളി പുല്ലുമല ഊരിൽവെച്ച് 131 മത്' ബി.ആർ അംബേദ്ക്കർ ജന്മദിനാഘോഷം നടത്തി .അംബേദ്ക്കറുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തിയാണ് ചടങ്ങിന് തുടക്കമായത്.AKMS കാസർഗോഡ് ജില്ലാപ്രസിഡൻ്റ് എം എം കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു .ചടങ്ങ് AKMS സംസ്ഥാന വൈസ് പ്രസിഡൻ്റ്  കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രവീൺകുമാർ സ്വാഗത പ്രസംഗവും .രാജു, ശ്രീബാലൻ, കുഞ്ഞിരാമൻ, മോഹനൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ഓമനക്കുട്ടൻ നന്ദി അർപ്പിച്ച് സംസാരിച്ചു.

No comments