Breaking News

ജില്ലാതല ബഡ്സ് സ്‌കൂള്‍ കലോത്സവം നാളെ പെരിയയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും


പെരിയ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി ജില്ലാതല ബഡ്സ് സ്‌കൂള്‍ കലോത്സവം  ഏപ്രില്‍ 9ന് ശനിയാഴ്ച്ച രാവിലെ 10 മുതല്‍ പെരിയ എസ് എന്‍ കോളേജില്‍ നടക്കും. സ്റ്റേജ് -ഓഫ്സ്റ്റേജ് ഉള്‍പ്പെടെ 12 മത്സര ഇനങ്ങളിലായി 103 കലാ പ്രതിഭകള്‍ പങ്കെടുക്കും. വിദ്യാലയത്തില്‍ നടക്കുന്ന പരിപാടി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് മുഖ്യാതിഥിയാകും. ചടങ്ങിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

No comments