Breaking News

ഐ ഡി സ്റ്റുഡിയോ ഇന്റീരിയർ ഡിസൈനേർസ് കാസറഗോഡും പ്രവർത്തനം ആരംഭിച്ചു


കാസറഗോഡ് :അനുദിനം മാറുന്ന ഇന്റീറിയർ ഡിസൈൻ രംഗത്ത് പുത്തൻ കാഴ്ചകൾ ഒരുക്കാൻ ഐഡി സ്റ്റുഡിയോ ഇനി കാസർഗോഡും. കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന് പുതിയ ഓഫീസും ഷോറൂംമും ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് രാവിശ തന്ത്രി കുണ്ടാർ,കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ അഡ്വ വി എം മുനീർ, റോഷി ജ്വല്ലറി പ്രൊപ്രൈറ്റർ പുരുഷോത്തമൻ പി, കൗൺസിലിർ അംഗങ്ങൾ ആയ പവിത്ര, ഹേമലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാറുന്ന കാലത്ത് മലബാറിനും, കാസറഗോഡ്നും പുതിയ ഡിസൈനുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ പ്രസാദ് പുലിക്കോടൻ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടിയ ഐ ഡി സ്റ്റുഡിയോയുടെ രണ്ടാമത്തെ ഓഫീസ് ആണ് കാസറഗോഡ് പ്രവർത്തനം ആരംഭിച്ചത്.

No comments