Breaking News

മലയോരത്തും കാഞ്ഞങ്ങാടും നിരവധി കവർച്ച കേസുകളിൽ പ്രതിയായ കള്ളൻ അശോകൻ പിടിയിൽ


ഒരു നാടിനെയാകെ വിറപ്പിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ മടിക്കൈ കാഞ്ഞിരപൊയിലിലെ അശോകന്‍ എറണാകുളത്ത് പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് മറൈന്‍ഡ്രൈവില്‍ നിന്നാണ് അശോകനെ എറണാകുളം പോലീസ് പിടികൂടിയത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗില്‍ നിന്ന് പോലീസ് സംഘം എറണാകുളത്തേക്ക് പോയി. എറണാകുളത്ത് ജോലി ചെയ്യുന്ന കാഞ്ഞിരപ്പൊയില്‍ സ്വദേശികള്‍ അശോകനെ കണ്ട് തിരിച്ചറിഞ്ഞ് ഉടന്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു. കാഞ്ഞിരപൊയില്‍ കാട്ടിലൊളിച്ച അശോകന് വേണ്ടി പോലീസ് ആഴ്ചകളോളം കാട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. മടിക്കൈയില്‍ വീട്ടമ്മയെ തലക്കടിച്ച് ആഭരണം കവര്‍ച്ച ചെയ്ത കേസ്, മറ്റൊരു വീട്ടില്‍ നിന്ന് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസ്, മറ്റൊരിടത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്നതടക്കമുള്ള കേസുകളില്‍ പ്രതിയാണ്.

No comments