Breaking News

വള്ളിക്കടവ് കസബ യുവജനകേന്ദ്രം നേതൃത്വത്തിൽ പി.പി ജയൻ മാസ്റ്ററെ ആദരിക്കും സ്വാഗത സംഘം രൂപീകരിച്ചു


വെള്ളരിക്കുണ്ട്: അദ്ധ്യാപകനായും, പത്രപ്രവർത്തകനായും മലയോര മേഖലയിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ പി.പി. ജയൻ മാസ്റ്റർക്ക് സുഹൃത്തുക്കളും സഹപ്രവർത്തകരും , സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് ആദരവ് നൽകുന്നു. വള്ളിക്കടവ് കസബ യുവജനകേന്ദ്രം ആതിഥ്യമരങ്ങളുന്ന സ്വീകരണ പരിപാടിക്ക് ജോർജ്കുട്ടി മാടപ്പള്ളി ചെയർമാനായും, എപി ഷാജി ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. വൈസ് ചെയർമ്മാനായി പി.വി.രവീന്ദ്രനേയും, ജോ: കൺവീനറായി സാജൻ പുഞ്ചയേയും തിരഞ്ഞെടുത്തു.മറ്റ് അംഗങ്ങൾ: ടി പി തമ്പാൻ, എം.കെ പ്രസാദ്, സണ്ണി പൈകട ,ടി പി.രാഘവൻ, എം.പി രാജൻ, അരുൺ കുമാർ തോട്ടം, യോഗത്തിൽ കേന്ദ്രം വൈസ് പ്രസി: പി വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു എ പി ഷാജി സ്വാഗതവും, സാജൻ പുഞ്ച നന്ദിയും പറഞ്ഞു -

No comments