കഴിഞ്ഞ ദിവസം ജില്ലയിലെ മലയോര മേഖലയിലുണ്ടായ കനത്ത കാറ്റിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തിര സഹായമെത്തിക്കണം; കേരള കോൺഗ്രസ് (ബി)
കാഞ്ഞങ്ങാട് : വേനൽ മഴയോടൊപ്പം എത്തിയ കാറ്റ് നാശം വിതച്ച ജില്ലയിലെ കർഷകരെ സഹായിക്കാൻ അടിയന്തിര ധന സഹായം എത്തിക്കണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആഞ്ഞടിച്ച കാറ്റിൽ കാർഷിക വിളകൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ജീവിതോപാധികൾ നഷ്ടപ്പെട്ടവർക്ക് അടിയന്തിര സഹായമെത്തിക്കുന്നത് വലിയ ആശ്വാസമായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സി തമ്പാൻ, ജില്ലാ സെക്രട്ടറിമാരായ രാജീവൻ പുതുക്കളം, അഗസ്റ്റ്യൻ നടയ്ക്കൽ, യുത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ, വൈ.പ്രസിഡന്റ് വി ജിഷ് , ഷാജി പൂങ്കാവനം,സിദീഖ് കൊടിയമ്മ, ടി കെ ജയൻ , മണ്ഡലം പ്രസിഡന്റ് കെ വി രാകേഷ് , സി തമ്പാൻ കല്ലഞ്ചിറ, രവികുമാർ , ഇ വേണ്ടുഗോപാലൻ നായർ ,വിനോദ് എന്നിവർ സംസാരിച്ചു.
No comments