Breaking News

'തെളിനീരൊഴുകും നവകേരളം' കോടോംബേളൂരിലും ബളാലിലും ജല നടത്തം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയിൽ കോടോം ബേളൂർ ബാത്തൂരിലും ബളാൽ ഗ്രാമ പഞ്ചായത്തിലെ ബളാലും ജലനടത്തം സംഘടിപ്പിച്ചു. പുഴകളും തോടുകളും മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാരിൻ്റെ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ജലനടത്തവും തോട് ശുചീകരണ പ്രവർത്തനവും ആരംഭിച്ചു. ബളാൽ ഗ്രാമ പഞ്ചായത്തിൽ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം.രാധാമണി, പഞ്ചായത്ത് മെമ്പർമാർ നാട്ടുകാർ സംബന്ധിച്ചു. കോടോംബേളൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു.സി.ഡി.എസ് വൈ.ചെയർപേഴ്സൺ പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ പ്രമോദ്, ജെ പി എച്ച് എൻ പുഷ്പജ, എൻ.ആർ.ഇ.ജി അസി.എഞ്ചിനീയർ കെ.ബിജു, എഡിഎസ് സെക്രട്ടറി, കലാരഞ്ജിനി, എൻ.കമല എന്നിവർ സംസാരിച്ചു. പി. പ്രജിത്ത് സ്വാഗത പറഞ്ഞു.




No comments