Breaking News

മഞ്ചേശ്വരം ജോഡ്കൽ ബോള്ളറിൽ വൻ മണൽ വേട്ട കാസർഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന റൈഡിൽ 3 മണൽ ലോറികൾ പിടികൂടി


മഞ്ചേശ്വരം: ബോള്ളാർ പുഴയിൽ ഇന്ന് രാവിലെ കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന റൈഡിൽ 3 മണൽ ലോറികൾ പിടികൂടി. ലോറിയിൽ കയറ്റാനായി വെച്ചിരുന്ന 5 ലോഡ് മണൽ പിടിച്ചെടുക്കുകയും മണൽ വാരലിൽ ഏർപ്പെട്ടവർക്കേതിരെയും ആയത് ചെയ്യിപ്പിച്ചവർക്കെതിരെയും മണൽ വാരലിനു റോഡ് സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും കേസെടുത്തു.ലോറി ഡ്രൈവർമാരായ ഷെരിഫ്  പൈവലിക, മുഹമ്മദ്‌ റാഫി ബായിക്കട്ടെ, അബൂബക്കർ സിദ്ദിഖ്  എന്നിവരെ  അറസ്റ്റ് ചെയ്യുകയും നടത്തിപ്പുകാരായ ഖാലിദ്,പജീർ ഹൌസ് ബോള്ളാർ,ഖാലിദ് .ഇബ്രാഹിം ഗുണ്ടി ബയൽ ഹൌസ്. അട്ടഗോളി എന്നിവർ ക്കെതിരെ കേസെടുക്കുകയും ചെയ്തു. പോലീസ് സംഘത്തിൽ ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരെ കൂടാതെ മഞ്ചേശ്വരം എസ് ഐ രജിത്,  സ്‌ക്വാഡ് അംഗങ്ങൾ ആയ ഓസ്റ്റിൻ തമ്പി. രാജേഷ് മാണിയാട്ട്, ഷജീഷ്. ജിനേഷ്. ശ്രീജിത്ത്‌. രഞ്ജിത്ത് ആരിഫ് എന്നിവർ ഉണ്ടായിരുന്നു

No comments