Breaking News

അവശത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു;  മടിക്കൈ കാലിച്ചാംപെതി കുണ്ടുകരയിലെ കെ. പ്രദീപന്‍ ആണ് മരിച്ചത്

നീലേശ്വരം : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. നീലേശ്വരം, മടിക്കൈ കാലിച്ചാംപൊതി, കണ്ണിപ്പാറ കുണ്ടുകരയിലെ കെ പ്രദീപൻ (42) ആണ് മരിച്ചത്. ഇന്നലെ(തിങ്കൾ) രാത്രി വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ ഉടൻ ജില്ലാ ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ്. ചോയ്യമ്പു ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ, ശൈലജ, റീന, പ്രമോദ് (ഓട്ടോഡ്രൈവർ).

No comments