പൊയിനാച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പൊയിനാച്ചി: പൊയ്‌നാച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനെ (32) സ്വന്തം ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. പൊയ്‌നാച്ചിയില്‍ വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജന്‍സി നടത്തിവരികയായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഹരികൃഷ്ണനെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കി.
പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുന്നതിനിടെയാണ്, ഓഫീസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. സംഭവം അറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പറമ്പ് കോലാം കുന്നിലെ രമ - ജനാർദ്ധനൻ എന്നിവരുടെ മകനാണ്

No comments