Breaking News

കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് 15ാം പഞ്ചവൽസര പദ്ധതി ശിൽപശാല നടന്നു കില ഫാക്കൽട്ടി പപ്പൻ കുട്ടമത്ത് ഉൽഘാടനം ചെയ്തു


അട്ടേങ്ങാനം : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ - കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് 15ാം പഞ്ചവൽസര പദ്ധതി മാർഗരേഖ /സബ്സിഡി മാർഗ്ഗരേഖ പരിഷ്ക്കരിക്കൽ ശിൽപശാല നടന്നു. കില ഫാക്കൽട്ടി

പപ്പൻ കുട്ടമത്ത് ഉൽഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ശില്പശാലയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി പി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഗംഗാധരൻ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ സുരേഷ് വയമ്പ്, ഭൂപേഷ്.കെ, സന്ധ്യ.പി.സി , ആ സൂത്രണ സമിതി ഉപാദ്ധ്യക്ഷൻ യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു, പഞ്ചായത്ത് ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ സന്നിഹിതരായി. പഞ്ചായത്ത് സെക്രട്ടറി മൈക്കിൾ കെ എഫ് നന്ദി പറഞ്ഞു

No comments