കരിന്തളം ചിമ്മത്തോട് ഹാപ്പി ഫാമിലി വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
കരിന്തളം:ചിമ്മത്തോട് ഹാപ്പി ഫാമിലി വാട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിമ്മത്തോട് ഉന്നതിയിൽ വെച്ച് കുടുംബസംഗമവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി എണ്ണപ്പാറ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ : കൃപേഷ് ഉദ്ഘാടനം ചെയ്തു. എം അമ്പുഞ്ഞി അധ്യക്ഷത വഹിച്ചു . ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക ,മുൻ പഞ്ചായത്ത് മെമ്പർ ഉമേശൻ വേളൂർ, വേട പുലരി ഫ്രെയിം ഗാന രചയിതാവ് പ്രമോദ് കാപ്പാട്, ഡോ : സ്വാതി നാരായണൻ, പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ച ലയ രാജൻ, എംഎസ്സി ബി എഡ് മികച്ച വിജയം കൈവരിച്ച നിധി രാജൻ വേടപുലരി മ്യൂസിക്കൽ ആൽബത്തിലെ മാസ്റ്റർ നിരഞ്ജൻ മനിയേരി, ആദായ നികുതി ഓഫീസർ പ്രദീപ് ഗോകുൽ, വെള്ളരിക്കുണ്ട് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച വി രാജമോഹൻ , എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിശാൽ, കരിന്തളം പാലിയേറ്റീവ് നേഴ്സ് എം ശാന്ത തുടങ്ങിയവർ സംസാരിച്ചു സിജു സ്വാഗതവും കുഞ്ഞിക്കൃഷ്ണൻ നന്ദിയും പറഞ്ഞു
No comments