മുന്നാട്ടെ സിപിഎം നേതാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കാസർകോട്: മുന്നാട്ടെ സിപിഎം നേതാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിപിഎം പള്ളത്തിങ്കാൽ മുൻ ലോക്കൽ സെക്രട്ടറി ജയപുരത്തെ ടി മോഹനൻ ആണ് മരിച്ചത്. മൃതദേഹം 3.30മുതൽ പള്ളത്തിങ്കാൽ ഭഗത് സിങ് ലൈബ്രറി പരിസരത്തും തുടർന്ന് 4 മുതൽ മുന്നാട് അഴിക്കോടൻ ഗ്രന്ഥാലയം പരിസരത്തും പൊതു ദർശനത്തിന് വെക്കും. ശേഷം ജയപുരത്തെ വീട്ടിൽ എത്തിച്ച് സംസ്കാര ചടങ്ങുകൾ വിട്ടു പരിസരത്ത് നടക്കും. പരേതനായ കരിച്ചേരി മുത്തു നായരുടെയും ടി മാധവിയമ്മയുടെയും മകനാണ്. ഭാര്യ:പുഷ്പലത, മക്കൾ :
രേഷ്മ(വെള്ളക്കോട്),
ശ്രീരാഗ് (യുഎഇ). മരുമകൻ: അനൂപ് എൻ വെള്ളാക്കോട്. സഹോദരങ്ങൾ: ടി കാർത്തിയായനി പാടി, ടി സരോജിനി ജയപുരം, ടി രാധാമണി, ടി ചന്ദ്രൻ, ശോഭന.
No comments