Breaking News

കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് ഹാളിൽ കരിമ്പിൽ കുഞ്ഞിക്കോമൻ, പത്തായപ്പുര മാധവൻ നമ്പ്യാർ എന്നിവരുടെ ഛായാചിത്രങ്ങൾ ഋഷിരാജ് സിംഗ് ഐ.പി.എസ് അനാച്ഛാദനം ചെയ്തു


കൊന്നക്കാട്: ജനനൻമക്കുതകുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള മുൻ തലമുറയിലെ മനുഷ്യ സ്നേഹികളെ ആദരിക്കുന്നത് ഉത്തമമായ സംസ്കാരത്തിൻ്റെ ലക്ഷണമാണെന്ന് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് പ്രസ്താവിച്ചു. കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് ഹാളിൽ കരിമ്പിൽ കൂഞ്ഞിക്കോ മൻ, പത്തായപ്പുര മാധവൻ നമ്പ്യാർ എന്നിവരുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തുകൊണ്ടു് സംസാരിക്കയായിരുന്നു അദ്ദേഹം. ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് നടത്തി വരുന്ന വൈവിധ്യമേറിയ പരിപാടികളെ പ്രശംസി യുകയും മുമ്പു് ക്ലബ്ബ് സംഘടിപ്പിച്ച കാർഷികമേളയിൽ പങ്കെടുത്ത കാര്യം അനുസ്മരിക്കുകയും ചെയ്തു അദ്ദേഹം. ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാഥിധിയായി പങ്കെടുത്തതു് ഐക്യരാഷ്ടസഭയുടെ രക്ഷാസമിതിയിലെ ഇന്ത്യൻ കോൺസുലർ അയ ആർ.മധുസൂദനൻ ഐ.എഫ്.എസ് ആണ്. ഫോറിൻ സർവ്വീസിൽ എത്തിച്ചേർന്ന പശ്ചാത്തലവും നയതന്ത്രപ്രവർത്തന രംഗത്തെ സവിശേഷതകളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു.കൂടാതെ സദസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്ബ് അടുത്ത കാലത്ത് രൂപീകരിച്ച സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനോൽഘാടനം ബളാൽ കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്ൻ നിർവ്വഹിച്ചു. ചടങ്ങിൽ ആശംസകളർപ്പിച്ചു കൊണ്ടു് റിട്ട.ഐ.ജി കെ.വി.മധുസൂധനൻ പഞ്ചായത്ത് മെമ്പർമാരായ മോൻസി ജോയി, പി.സി രഘുനാഥൻ, ബിൻസി ജയിൻ, കൊന്നക്കാടു് പളളി വികാരി ഫാ.ജോർജ് വെള്ളരിങ്ങാടു്, പി.പ്രഭാകരൻ, മാത്യൂസ് വലിയ വീട്ടിൽ, ഷാജി മാത്യു എന്നിവർ സംസാരിച്ചു.സണ്ണി പൈകട സ്വാഗതവും ഇ.കെ.ഷിനോജ് നന്ദിയും പറഞ്ഞു. ക്ളബ്ബ് പ്രസിഡൻ്റ് ജിനോ ജോസഫ്, വനിതാ വേദി സെക്രട്ടറി വിലാസിനി തോട്ടത്തിൽ, പി.കെ.ജോസ്, വി.ആർ.ജയകുമാർ എന്നിവർ വിശിഷ്ഠാധിഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

No comments