Breaking News

ചെറുവത്തൂരിൽ ടാങ്കർലോറിയും കാറും 
 കൂട്ടിയിടിച്ച്‌ 6 പേർക്ക്‌ പരിക്ക്‌




ചെറുവത്തൂർ : ചെറുവത്തൂർ ഞാണങ്കൈ കയറ്റത്തിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച്‌ കാർ യാത്രക്കാരായ ആറ്‌ പേർക്ക്‌ പരിക്കേറ്റു. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റീമ (20), അനീസ്‌ (50), നസീമ (45), അബ്‌ദുൾ ഖാദർ (16), നിത (14),ഫൗസിയ (38) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഞായർ രാത്രി 7.30നായിരുന്നു അപകടം.
പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുന്ന ടാങ്കർലോറിയും ചെറുവത്തൂർ ഭാഗത്തേക്ക്‌ പോകുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു.


No comments