Breaking News

സ്വകാര്യബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം : സ്വകാര്യബസ് ഡ്രൈവറെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം കോളനി റോഡിലെ വാടകവീട്ടിൽ താമസക്കാരനുമായ അനുരാഗ്(29) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് വാടകവീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. നീലേശ്വരം കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. കുഞ്ഞികൃഷ്ണന്റെയും ജയപ്രഭയുടെയും മകനാണ്. ഡൈവർമാരായ അശ്വനിൻ, അഖിലേഷ് എന്നിവർ സഹോദരങ്ങളാണ്.

No comments