Breaking News

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊന്നക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു


മാലോം : മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചയോടെ കണ്ണൂർ ആശുപത്രിയിലാണ് മരിച്ചത്. കൊന്നക്കാട് കൂളിമടയിൽ താമസിക്കുന്ന ശാരിക നിവാസിൽ  ഉണ്ണികൃഷ്ണന്റെയും ശ്യാമള കുമാരിയുടെയും മകൻ വി. അനീഷ് 42 ആണ് മരിച്ചത്.

കഴിഞ്ഞ 7ന് രാത്രി 7.45 മണിയോടെ മാലോം തട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിൽസയിലായിരുന്നു. വെളളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

ഭാര്യ : രജനി.ടി 

മക്കൾ : അർജുൻ ( 1.5 വയസ്സ് )

മകൾ (6മാസം )


സഹോദരങ്ങൾ 

ശാരിക വട്ടക്കയം 

സുമേഷ് (പരേതൻ )


No comments