ഗോക്കടവ് അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം... പുതിയ കെട്ടിടം സന്ദീപ് വാരിയർ എംഎൽഎ ഉദ്ഘാടനം ചെയ്തു
ചിറ്റാരിക്കാൽ : ഗോക്കടവ് അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. കാസർകോട് വികസന പാക്കേജും പഞ്ചായത്ത് വിഹിതവും ഉപയോഗിച്ചു നിർമിച്ച പുതിയ കെട്ടിടം സന്ദീപ് വാരിയർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി,സ്പെഷ്യൽ ഓഫിസർ വി.ചന്ദ്രൻ, ജില്ലാ നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി.രാജ്മോഹനൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഡൊമിനിക് കോയിത്തുരുത്തേൽ, ശിശുവികസന പ്രോജക്ട് ഓഫിസർ സി.ടി.രാജശ്രീ, ജോർജ് കരിമഠം, പി.കെ.മോഹനൻ, രാമചന്ദ്രൻ കുത്തൂർ, മൈക്കിൾ ഇടമുള ,ജോണി താന്നിക്കൽ, , ശരണ്യ വേണു എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി ഉദയ ക്ലബ്ബിന്റെ കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തിച്ചുവരുന്നത്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമായത് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ജോസഫ് മുത്തോലിയുടെ ഇടപെടലുകളെത്തുടർന്നായിരുന്നു. ഉദയ ക്ലബ് മുൻപ് 2 സെന്റ് - സ്ഥലം പഞ്ചായത്തിന് ഇതേ ആവശ്യത്തിനു കൈമാറിയിരുന്നു. എന്നാൽ പുതിയ കെട്ടിടം - നിർമിക്കാൻ ആ ഭൂമി അപര്യാപ്തമായിരുന്നു.
ഇതിനു പകരമായി 3 സെന്റ് - സ്ഥലം വില കൊടുത്തു വാങ്ങി നൽകാൻ ക്ലബ് തീരുമാനിച്ചിരുന്നു. ഇതിനോടു ചേർന്നുള്ള 2 സെന്റ് ഭൂമി പഞ്ചായത്ത് വാങ്ങു കയും ചെയ്തു. എന്നാൽ ആദ്യം ക്ലബ് കൊടുത്ത 2 സെന്റ് തിരിച്ചു നൽകണമെന്നുള്ള വ്യവസ്ഥയ്ക്ക് സർക്കാർ അനുമതി ലഭിക്കാതെ വന്നപ്പോൾ കെട്ടിട നിർമാണം പ്രതിസന്ധിയിലാവുകയായിരുന്നു.
ഇതിനിടയിലാണ് ജില്ലാ വികസന പാക്കേജിൽനിന്നും കെട്ടിട നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്.
സ്വന്തമായി സ്ഥലമില്ലാത്തതിന്റെ പേരിൽ അനുവദിക്കപ്പെട്ട ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസഫ് മുത്തോലി ഇടപെടുകയും അദ്ദേഹം അഞ്ചര ലക്ഷം രൂപ മുടക്കി സമീപത്തെ സ്ഥലം വാങ്ങി ക്ലബ്ബിന് നൽകുകയും ചെയ്തു. പകരമായി ക്ലബ്ബിന്റെ പേരിലുള്ള 5 സെന്റ് ഭൂമി പഞ്ചായത്തിലേക്ക് എഴുതിവാങ്ങി.
പഞ്ചായത്ത് നേരത്തെ വാങ്ങിയ 2 സെന്റ് സ്ഥലവും ഉൾ പ്പെടെ 7 സെന്റ് ഭൂമിയിലാണ് ഇപ്പോൾ പുതിയ കെട്ടിടം നിർമിച്ചത്. മാതൃകാപരമായ ഇടപെ ടൽ നടത്തിയ ജനപ്രതിനിധിയായ ജോസഫ് മുത്തോലിയെ ചടങ്ങിൽ സന്ദീപ് വാരിയർ എം എൽഎ ആദരിച്ചു.
No comments