ഗോത്രവർഗ്ഗ വിഭാഗത്തിലെ തനത് രുചിയാർന്ന വിഭവങ്ങൾ ആളുകളിലേക്കെത്തിക്കാൻ പരപ്പയിൽ രുചിപ്പുര
പരപ്പ : കേരള സർക്കാർ കിർത്താഡ്സ് വകുപ്പിന്റെയും കേരള മഹിള സമഖ്യ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മഹിളാ സമഖ്യ യുടെ ഫെഡറേഷൻ അംഗങ്ങൾക്കായുള്ള ഫുഡ് കോർട്ട് സംരംഭം പരപ്പയിൽ ആരംഭിച്ചു. ചടങ്ങിന് കേരള മഹിളാസമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി.അസീറ.എൻ. പി സ്വാഗതം ആശംസിച്ചു.
ഔപചാരിക ഉദ്ഘാടനം പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശ്രീ.ബി.സി. അയ്യപ്പൻ നിർവഹിച്ചു. കിർത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ്കുമാർ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശ്രീ. എസ്.ഷിനു , ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. എ.ബാബു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കൺസൾട്ടന്റ് കുമാരി ബോബി ജോസഫ് പദ്ധതി വിശദീകരിച്ചു. ഫെഡറേഷൻ ഫുഡ് കോർട്ട് മെമ്പർ ശ്രീമതി. എം. കെ. ലക്ഷ്മി രുചിപ്പുര യെ കുറിച്ച് സംസാരിച്ചു.മഹിളാ സമഖ്യ ജില്ലാ റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്. അനീസ നന്ദി അറിയിച്ചു.
കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി എപ്പോഴും നിലകൊള്ളുന്ന വരാണ് കിർത്താഡ്സ് വകുപ്പും കേരള മഹിളാസമഖ്യ സൊസൈറ്റിയും. കിർതാഡ്സ് വകുപ്പിന്റെ തനതു ഭക്ഷ്യവിഭവ ഉൽപ്പന്ന പരിശീലനം ലഭ്യമാക്കിയവർ ആണ് രുചിപ്പുരയിലെ നടത്തിപ്പുകാർ. ഗോത്രവർഗ്ഗ വിഭാഗം ഉപജീവന ഉപാധികളിൽ പ്രതിസന്ധി നേരിടുന്നവരാണ്. ഇവരുടെ നേതൃത്വത്തിലുള്ള സംരംഭം ഈ വിഭാഗത്തിന് ഉപജീവനത്തിനുള്ള സാധ്യതയായി മാറുന്നു.
No comments