Breaking News

ലോകകപ്പ് ആവേശത്തിൽ മലയോരം; ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് ഫുട്ബോൾ റാലി നടക്കും


പനത്തടി: ഫുട്ബോൾ ലോകകപ്പിന്റെ ആവേശമുൾക്കൊണ്ട് DYFI പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ജൂൺ 11, വ്യാഴം) 'വിവ ഫുട്ബോൾ ആവേശപ്പൂരം' വേൾഡ് കപ്പ് റാലി സംഘടിപ്പിക്കുന്നു. വൈകുന്നേരം 5:30-ന് ഒടയംചാലിൽ നിന്നാണ് റാലി ആരംഭിക്കുന്നത്.

വിവിധ ഫുട്ബോൾ ക്ലബ്ബുകൾ, കായിക പ്രേമികൾ, ആരാധകർ എന്നിവർ റാലിയുടെ ഭാഗമാകും. പങ്കെടുക്കുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സി ധരിച്ചും, കൊടിതോരണങ്ങൾ ഏന്തിയും റാലിയിൽ അണിനിരക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

റാലിയുടെ ഭാഗമായി ഒടയംചാൽ മുതൽ ചുള്ളിക്കര വരെ പ്രത്യേക ബൈക്ക് റാലിയും ഉണ്ടായിരിക്കുന്നതാണ്. പ്രദേശത്തെ മുഴുവൻ ഫുട്ബോൾ പ്രേമികളും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് DYFI പനത്തടി ബ്ലോക്ക് കമ്മിറ്റി അഭ്യർത്ഥിച്ചു.


No comments